• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആധുനികവത്കരിക്കപ്പെടുന്ന കച്ചവടത്തിന് ആണിനെ കാമവെറിയനാക്കണോ.?

By ശാലിനി രവീന്ദ്രന്‍    March 1, 2018   

ശാലിനി രവീന്ദ്രന്‍

മുലയൂട്ടുന്ന സ്ത്രീകളെപ്പോലെതന്നെ മുലകുടിച്ചു വളരുന്ന പുരുഷന്മാരാണ് ഭൂരിഭാഗവും. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാർക്ക് എവിടെയും സീറ്റുണ്ടാകും. പലപ്പോഴും ഈ പരിഗണന നൽകുന്നത് പുരുഷന്മാർ തന്നെയാണ്. പലയിടത്തും മുലയൂട്ടലിനെ പുരുഷന്മാർ സാധാരണവത്കരിക്കുമ്പോഴും സ്ത്രീകൾ അതിനെ കിട്ടാക്കനിയായി മറച്ചുപിടിക്കുന്നു. കുഞ്ഞിൻറെ മുഖം  ശ്വാസം മുട്ടുന്ന തരത്തിൽ മാറോടമർത്തിപ്പിടിക്കുന്നതും കാണാറുണ്ട്.എന്നാൽ ഒരു പുരുഷൻ പോലും കാമവെറിയോടെ മുലയൂട്ടുന്ന അമ്മയുടെ മാറിടത്തിലേക്ക് തുറിച്ചു നോക്കുന്നതായി കണ്ടിട്ടില്ല. ഇവിടെയൊക്കെ അനാവശ്യമായ പേടി വളർത്തുന്നത് സ്ത്രീകൾ തന്നെയാണ്. 

അപ്പോൾ അതൊന്നുമല്ല യഥാർത്ഥ പ്രശ്നം. പെൺമേൽക്കോയ്മ വളർത്തുകയെന്ന ലേബലോടെയുള്ള കച്ചവടതന്ത്രം.ആണിനെ കാമവെറിയനാക്കി മാറ്റുക, സപ്പോർട്ടിനായി ഒരു പണിയുമില്ലാത്ത കുറച്ചു ഫെമിനിസ്റ്റുകളുണ്ടാകും. പുട്ടിന് പീരപോലെ സോഷ്യൽ മീഡിയയിലൂടെയുള്ള അവരുടെ കവല പ്രസംഗവും കൂടിയാകുമ്പോൾ സംഭവം ജോർ.അണിയറയിൽ പ്രവർത്തിച്ച ഗൃഹലക്ഷ്മിയുടെ മഹാരഥന്മാരുടെ ഉദ്ദേശം ഏകദേശം ഫലിച്ചു. കാര്യം സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം വന്നെന്നാലും ഈ മാസത്തെ ഗൃഹലക്ഷ്മി ഏറെക്കുറെ വൈറലായിക്കഴിഞ്ഞു.

ഇവിടെ  ചോദ്യം ചെയ്യപ്പെടുന്ന ഒന്നുണ്ട് പരമ്പരാഗത സ്ത്രീ സൗന്ദര്യത്തെയും സങ്കല്പങ്ങളേയും അപ്പാടെ വിഴുങ്ങുന്ന മലയാളിയാണ് എഡിറ്ററുടെ മനസ്സിൽ ഇപ്പോഴും. ഒരുപക്ഷെ അതുകൊണ്ടാകാം കറുത്ത ഉടഞ്ഞു തൂങ്ങിയ മാറിടങ്ങളില്ലാത്ത മാതൃത്വമുള്ള മോഡലിനെ തേടിപ്പോകാഞ്ഞത്. അതോ അങ്ങനെയാണേൽ പുരുഷന്മാർ തുറിച്ചു നോക്കാതിരുന്നാലോയെന്നു കരുതിയിട്ടോ..? ആശയമെന്തായാലും അതിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടത് അവിടെയാണ്. പുതിയൊരു വിപ്ലവത്തിൻറെ തുടക്കമാണിതെന്നൊക്കെ വാദിക്കുന്നവരുണ്ടാകാം. പക്ഷെ അപ്പോഴും പുരുഷൻറെ വൃഷ്ണത്തിന്മേൽ ചവിട്ടി സ്ത്രീ മേൽക്കോയ്മ സ്ഥാപിക്കാൻ ആഗ്രഹിക്കാത്ത നല്ലൊരു ശതമാനം സ്ത്രീകളും ഇവിടെയുണ്ടെന്നോർക്കുക.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News